Quantcast
Channel: Easy Seminar Topics & Project Ideas On Computer Science Electronics Electrical Mechanical Engineering Civil MBA Medicine Nursing Science Physics Mathematics Chemistry ppt pdf doc presentation downloads and Abstract - All Forums
Viewing all 18004 articles
Browse latest View live

Kerala PSC Part 43 (കേരള നവോത്ഥാനം 9)

$
0
0
1.ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
*2014 ഏപ്രിൽ 30


New info
2.ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
3.ചട്ടമ്പി സ്വാമികൾ ജനിച്ചത്?
*1853 ആഗസ്റ്റ് 25

4.ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം?
*കൊല്ലൂർ(കണ്ണമൂല)

5.അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി?
*വേദാധികാര നിരൂപണം

6.ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്?
*പന്മന (കൊല്ലം)


അയ്യങ്കാളി
7.അയ്യങ്കാളി ജനിച്ചത്?
*1863 ആഗസ്റ്റ് 28

8.അച്ഛന്റെ പേര്?
*അയ്യൻ

9.അമ്മയുടെ പേര്?
*മാല

10.ആളിക്കത്തിയ തീപ്പൊരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
*അയ്യങ്കാളി

11.സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം?
*1907 (1905 എന്നും കരുതപ്പെടുന്നു)

12.സാധുജനപരിപാലന സംഘത്തിന്റെ പേർ പുലയമഹാസഭ എന്നാക്കിയ വർഷം?
*1938

13.ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ?
*അയ്യങ്കാളി

14.ശ്രീമൂലം പ്രജാസഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ്?
*അയ്യങ്കാളി

15.ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം?
*1911

16.തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?
*1915

17.പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം?
*തൊണ്ണൂറാമാണ്ട് സമരം

18."ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു” എന്ന് പറഞ്ഞത്?
*അയ്യങ്കാളി

19.പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കു വേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
*വെങ്ങാനൂർ (1905)

20.പിന്നാക്ക ജാതിയിൽപെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്?
*ശ്രീമൂലം തിരുനാൾ (1914)


സാധുജന പരിപാലിനി
21.സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രം?
*സാധുജനപരിപാലിനി

22.സാധുജനപരിപാലിനിയുടെ മുഖ്യപത്രാധിപർ?
*ചെമ്പംതറ കളിച്ചോതി കറുപ്പൻ

23.ഇന്ത്യയിലാദ്യത്തെ ദളിത് പത്രമായി അറിയപ്പെടുന്നത്?
*സാധുജന പരിപാലിനി


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
24.അയ്യങ്കാളി ജനിച്ചത്?
*വെങ്ങാനൂർ (തിരുവനന്തപുരം)

25.'പുലയരാജ’ എന്നറിയപ്പെട്ടത്?
*അയ്യങ്കാളി

26.‘സാധുജനപരിപാലന സംഘം’ സ്ഥാപിച്ച നേതാവ്?
*അയ്യങ്കാളി

27.തിരുവിതാംകൂറിൽ കർഷകതൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?
*അയ്യങ്കാളി

28.ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിക്കപ്പെടുന്ന വ്യക്തി?
*അയ്യങ്കാളി

Kerala PSC Part 44 (കേരള നവോത്ഥാനം 10)

$
0
0
1.അയ്യങ്കാളിയെ ഗാന്ധിജി സന്ദർശിച്ച വർഷം?
*1937

2.അയ്യങ്കാളി മരണമടഞ്ഞത്?
*1941 ജൂൺ 18

3.അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത്?
*ചിത്രകൂടം (വെങ്ങാനൂർ)

4.അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്?
*ഇന്ദിരാഗാന്ധി

5.അയ്യങ്കാളി പ്രതിമയുടെ ശിൽപി?
*ഇസ്ര ഡേവിഡ്

6.അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം?
*2010

7.‘Ayyankali A Dalit Leader of Organic Protest’ എന്ന കൃതി രചിച്ചത്?
*എം.നിസാർ & മീന കന്തസ്വാമി

8.ഇന്ത്യൻ തപാൽ വകുപ്പ് അയ്യങ്കാളിയെ അനുസ്മരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്?
*2002 ആഗസ്റ്റ് 12


മഹാനായ പുത്രൻ
9.അയ്യങ്കാളിയെ 'പുലയരുടെ രാജാവ് ‘ എന്ന് വിശേഷിപ്പിച്ചത്?
*ഗാന്ധിജി

10.'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
*ഇന്ദിരാഗാന്ധി

11.ഇന്ത്യയിലാദ്യത്തെ കമ്മ്യൂണിസ്റ്റ്കാരൻ അയ്യങ്കാളി ആണെന്ന് അഭിപ്രായപ്പെട്ടത്?
*ഇ.കെ.നായനാർ


വില്ലുവണ്ടി സമരം
12.പൊതുവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യൻങ്കാളി നടത്തിയ സമരം?
*വില്ലുവണ്ടി സമരം

13.വില്ലുവണ്ടി സമരം നടത്തിയത് വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ ആയിരുന്നു.

14.വില്ലുവണ്ടി സമരം നടത്തിയ വർഷം?
*1893

15.കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്?
*അയ്യങ്കാളി

16.കല്ലുമാല സമരം നടത്തിയ വർഷം?
*1915

17.കല്ലുമാല സമരം നടന്നത്?
*പെരിനാട്ട് (കൊല്ലം)

18.പെരിനാട്ടു ലഹള എന്നറിയപ്പെടുന്ന സമരം?
*കല്ലുമാല സമരം m(1915)


Knowledge +
19.1912-ലെ നെടുമങ്ങാട് ചന്ത കലപത്തിന് നേതൃത്വം നൽകിയത്?
*അയ്യങ്കാളി



വാഗ്ഭടാനന്ദൻ(1885-1939)
20.വാഗ്ഭടാനന്ദന്റെ മാതാപിതാക്കൾ?
*കോരൻ ഗുരുക്കൾ, ചീരുവമ്മ

21.'വാഗ്ഭടാനന്ദ’ എന്ന പേര് നൽകിയത്?
*ബ്രഹ്മാനന്ദ ശിവയോഗി

22.ആത്മവിദ്യാകാഹളം, ശിവയോഗിവിലാസം എന്നീ മാസികകൾ ആരംഭിച്ചത്?
*വാഗ്ഭടാനന്ദൻ

23.‘ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ എന്ന് ആഹ്വാനം ചെയ്തത്?
*വാഗ്ഭടാനന്ദൻ


ബാലഗുരു
24.വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?
*വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

25.വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം?
*കുഞ്ഞിക്കണ്ണൻ

26.വി.കെ. ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
*വാഗ്ഭടാനന്ദൻ

27.ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
*വാഗ്ഭടാനന്ദൻ

computer science quiz questions with answers in pdf

$
0
0
Hi am Althaf i would like to get details on computer science quiz questions with answers in pdf .. now i am living at Calicut,Keala and i am studiying in school St. Joseph Boys and now I am studiying in 10th STD

basant nagar cement factory apprenticeship registration

$
0
0
Hai sir i have completed my ITI Fitter am waiting for appertship is there any appertship vacancy in basantha Nagar cement factory
If any vacancy is there pls inform me sir this is my email id revellianand[at]gmail.com

java code for sport shop system

$
0
0
hi i am sion i would like to get java source code for sport shop management i.e. of the material purchased from a sport shop , it things available . please would you help me to get 100 marks for this java program ,its a project for 100 marks . i need your help on this .

underground cable fault distance locator circuit diagram

Kerala PSC Part 45 (കേരള നവോത്ഥാനം 11)

$
0
0
1.ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്?
*വാഗ്ഭടാനന്ദൻ

2.ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ?
*വാഗ്ഭടാനന്ദൻ

3.ആത്മവിദ്യാസംഘത്തിന്റെ പ്രധാന മേഖലയായിരുന്ന സ്ഥലം?
*മലബാർ

4.ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത?
*സ്വതന്ത്ര ചിന്താമണി (1921)

5.പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ?
*വാഗ്ഭടാനന്ദൻ (1927)

6.‘ഉൗരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം' എന്ന പേരിൽ കർഷകസംഘടന സ്ഥാപിച്ചത്?
*വാഗ്ഭടാനന്ദൻ(ഈ സംഘടന പിൽക്കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായി മാറി)

7.ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി?
*ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി

8.കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?
*വാഗ്ഭടാനന്ദൻ

9.1911 -ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?
*വാഗ്ഭടാനന്ദൻ

10.വാഗ്ഭടാനന്ദൻ അന്തരിച്ചത്?
*1939 ഒക്ടോബർ 29


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
11.വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം?
*പാട്യം (കണ്ണൂർ)

12.'ആത്മവിദ്യാസംഘം' എന്ന സംഘടന സ്ഥാപിച്ചത്?
*വാഗ്ഭടാനന്ദൻ (1917)

13.ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം?
*അഭിനവ കേരളം (1921)

14.വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ (കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പഠന കേന്ദ്രം?
*തത്ത്വപ്രകാശിക(1906)


വാഗ്ഭടാനന്ദന്റെ കൃതികൾ
*ആത്മവിദ്യ,ആത്മവിദ്യാലേഖമാല,ആധ്യാത്മ യുദ്ധം,ഈശ്വരവിചാരം,പ്രാർത്ഥനാഞ്ജരി,മനസചാപല്യം,മംഗള ശ്ലോകങ്ങൾ,യജമാൻ,യജമാൻ,ഗാന്ധിജിയും ശാസ്ത്രവ്യഖ്യാനവും,കൊട്ടിയൂർ ഉത്സവപ്പാട്ട്


തെറ്റരുത്
15.യജമാനൻ എന്ന മാസിക ആരംഭിച്ചത്?
*വാഗ്ഭടാനന്ദൻ (1939, കോഴിക്കോട്)

16.വേലക്കാരൻ എന്ന പത്രം ആരംഭിച്ചത്?
*സഹോദരൻ അയ്യപ്പൻ (1933, ചെറായി)

Kerala PSC Part 46 (കേരള നവോത്ഥാനം 12)

$
0
0
ആഗമാനന്ദ സ്വാമി(1896-1961)
1.ആഗമാനന്ദ സ്വാമി ജനിച്ചത്?
*1896 ആഗസ്റ്റ് 27

2.ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?
*കൊല്ലം ജില്ലയിലെ ചവറ

3.ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം?
*കൃഷ്ണൻ നമ്പ്യാതിരി

4.സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്?
*ആഗമാനന്ദൻ

5.ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത്?
*ആഗ്രമാനന്ദ സ്വാമി

6.ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?
*ബ്രഹ്മാനന്ദോദയം

7.ആഗമാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസിക?
*അമൃതവാണി,പ്രബുദ്ധ കേരളം

8.ആഗ്രമാനന്ദ സ്വാമി അന്തരിച്ച വർഷം?
*1961


സംശയം വേണ്ട
9.ആഗമാനന്ദ സ്വാമി ആദ്യമായി ആശ്രമം സ്ഥാപിച്ചത്?
*1935 (തൃശ്ശൂർ)

10.ആഗമാനന്ദസ്വാമി കാലടിയിൽ ശ്രീരാമകൃഷ്ണ ആശ്രമഠ സ്ഥാപിച്ച വർഷം?
*1936


പ്രസിദ്ധ കൃതികൾ
*വിവേകാനന്ദ സന്ദേശം,ശ്രീശങ്കര ഭഗവത്ഗീതാ വ്യഖ്യാനം,വിഷ്ണു പുരാണം


ആനന്ദതീർത്ഥൻ(1905-1987)
11.ആനനന്ദതീർത്ഥൻ ജനിച്ച വർഷം?
*1905 ജനുവരി 2

12.ആനനന്ദതീർത്ഥൻ ജനിച്ച സ്ഥലം?
*തലശ്ശേരി

13.ആനന്ദതീർത്ഥന്റെ യഥാർത്ഥ നാമം?
*ആനന്ദഷേണായി


ആനന്ദതീർത്ഥന്റെ വചനങ്ങളിലൂടെ
14.ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശൂന്യമാക്കൂ മനുഷ്യനെ സ്നേഹിക്കൂ എന്ന് പറഞ്ഞത്?
*സ്വാമി ആനന്ദതീർത്ഥൻ

15."ദൈവം സർവ്വ വ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല. ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം”, ഇത് ആരുടെ വാക്കുകളാണ്?
*സ്വാമി ആനന്ദതീർത്ഥൻ

16."എന്റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്നഭിപ്രായപ്പെട്ടത്?
*സ്വാമി ആനന്ദതീർത്ഥൻ

17.മാനവ സേവയാണ് ഈശ്വസേവ എന്ന മുദ്രാവാക്യം മുഴക്കിയത്?
*സ്വാമി ആനന്ദതീർത്ഥൻ

electronic eye controlled security system pdf

Kerala PSC Part 47 (കേരള നവോത്ഥാനം 13)

$
0
0
1.ശ്രീനാരായണ ഗുരു നേരിട്ട ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?
*ആനന്ദതീർത്ഥൻ

2.ആനന്ദതീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ച വർഷം?
*1928

3.പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?
*ആനന്ദതീർത്ഥൻ (1931 ൽ)

4.തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?
*ആനന്ദതീർത്ഥൻ

5.ജാതി വിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേക്ക് പദയാത്ര നടത്തിയത്?
*ആനന്ദതീർത്ഥൻ

6.സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള താമ്രപത്രം നൽകി രാജ്യം ആനന്ദതീർത്ഥനെ ആദരിച്ച വർഷം?
*1972


ജാതിനാശിനി സഭ
7.ജാതിനാശിനി സഭ രൂപീകരിച്ചത്?
*ആനന്ദതീർത്ഥൻ (1933)

8.ജാതിനാശിനി സഭയുടെ ആസ്ഥാനം?
*കണ്ണൂർ

9.ആദ്യ പ്രസിഡന്റ്?
*കെ. കേളപ്പൻ

10.ആദ്യ സെക്രട്ടറി?
*ആനന്ദതീർത്ഥൻ


Rare facts
11.1930-ൽ സി.രാജഗോപാലാചാരിയോടൊപ്പം തമിഴ്നാട്ടിലെ വേദാരണ്യത്തിൽവച്ച് ഉപ്പുകുറുക്കൽ സമരത്തിൽ പങ്കെടുത്ത കേരളീയ നവോത്ഥാന നായകൻ?
*ആനന്ദ തീർത്ഥൻ

12.ഗുരുവായൂർ ഊട്ടുപുരയിൽ അബ്രാഹ്മണർക്കും സദ്യ നൽകണമെന്ന് വാദിച്ച് ക്ഷേത്രത്തിൽ സത്യാഗ്രഹം നടത്തിയത്?
*ആനന്ദ തീർത്ഥൻ

13.നാമകരണ വിപ്ലവം നടത്തിയത്?
*ആനന്ദ തീർത്ഥൻ

14.ജാതി നാശനം നവയുഗധർമ്മം എന്ന മുദ്രാവാക്യത്തോടെ മിശ്ര വിവാഹങ്ങൾക്ക് പ്രേരണ നൽകിയത്?
*ആനന്ദ തീർത്ഥൻ


ബ്രഹ്മാനന്ദ ശിവയോഗി
15.ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്?
*ചിറ്റൂർ (പാലക്കാട്-1852 ആഗസ്റ്റ് 26)

16.കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത്?
*ഗോവിന്ദൻകുട്ടി

17.ആനന്ദമഹാസഭ സ്ഥാപിച്ച വർഷം?
*1918

18.ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?
*ആലത്തൂർ

19.ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്?
*ബ്രഹ്മാനന്ദ ശിവയോഗി

20.'സാരഗ്രാഹി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
*ബ്രഹ്മാനന്ദ ശിവയോഗി

21.സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘുകാവ്യം?
*സ്ത്രീ വിദ്യാപോഷിണി (1899)

22.'മോക്ഷ പ്രദീപ നിരൂപണ വിദാരണം' എന്ന ദീർഘ പ്രബന്ധത്തിന്റെ കർത്താവ്?
*ബ്രഹ്മാനന്ദ ശിവയോഗി


പുരുഷ സിംഹം
23.നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?
*ബ്രഹ്മാനന്ദ ശിവയോഗി

24.ആലത്തുർ സ്വാമികൾ, സിദ്ധമുനി എന്നിങ്ങനെ അറിയപ്പെടുന്നത്?
*ബ്രഹ്മാനന്ദ ശിവയോഗി

25.‘പുരുഷ സിംഹം' എന്നു വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ?
*ബ്രഹ്മാനന്ദ ശിവയോഗി


For the first rank
26.വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്?
*ബ്രഹ്മാനന്ദ ശിവയോഗി

Kerala PSC Part 48 (കേരള നവോത്ഥാനം 14)

$
0
0
1."മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും, അശാന്തി നരകവുമാണ്. വേറെ സ്വർഗ്ഗ നരകങ്ങളില്ല” എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം?
*3ആനന്ദദർശനം

2.ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ?
*വാഗ്ഭടാനന്ദൻ

3.1929 സെപ്റ്റംബർ 10-ന് അന്തരിച്ചു.


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
4.ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?
*കാരാട്ട് ഗോവിന്ദമേനോൻ

5.ആനന്ദമഹാസഭ സ്ഥാപിച്ചത്?
*ബ്രഹ്മാനന്ദ ശിവയോഗി

6.ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?
*ആനന്ദമതം


മനസ്സാണ് ദൈവം
7.മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷകർത്താവ്?
*ബ്രഹ്മാനന്ദ ശിവയോഗി

8.മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം രാജയോഗമാണ് എന്ന് പറഞ്ഞത്?
*ബ്രഹ്മാനന്ദ ശിവയോഗി

9.'മനസ്സാണ് ദൈവം' എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്?
*ബ്രഹ്മാനന്ദ ശിവയോഗി


ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ
സിദ്ധാനുഭൂതി,ജ്ഞാനക്കുമ്മി, രാജയോഗരഹസ്യം, ആനന്ദകൽപ്പമുദ്രമം, ആനന്ദഗുരുഗീത, ആനന്ദഗണം, ആനന്ദദർശനം, ആനന്ദവിമാനം,ആനന്ദകുമ്മി, ശിവയോഗരഹസ്യം,വിഗ്രഹാരാധന ഖണ്ഡനം, മോക്ഷപ്രദീപം, ആനന്ദസൂത്രം, സ്ത്രീവിദ്യാപോഷിണി


പണ്ഡിറ്റ് കറുപ്പൻ(1885-1938)
10.പണ്ഡിറ്റ് കറുപ്പൻ ജനിച്ചത്?
*1885 മെയ് 24

11.പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം?
*ചേരാനല്ലൂർ (എറണാകുളം)

12.പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം?
*ശങ്കരൻ

13.പണ്ഡിറ്റ് കറുപ്പന്റെ ഗുരു?
*അഴീക്കൽ വേലു വൈദ്യൻ

14.കൊച്ചി നാട്ടുരാജ്യത്തിനുള്ള ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്?
*പണ്ഡിറ്റ് കറുപ്പൻ

15.അരയസമുദായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രയത്നിച്ച സാമൂഹ്യപ്രവർത്തകൻ?
*പണ്ഡിറ്റ് കറുപ്പൻ

16.അരയസമാജം സ്ഥാപിച്ചത്?
*പണ്ഡിറ്റ് കറുപ്പൻ (1907)

17.'കൊച്ചിൻ പുലയ മഹാസഭ' സ്ഥാപിച്ചത്?
*പണ്ഡിറ്റ് കറുപ്പൻ

18.പണ്ഡിറ്റ് കറുപ്പന് സംസ്കൃത കാവ്യങ്ങൾ അഭ്യസിച്ചു നൽകിയത്?
*മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

19.ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?
*ജാതിക്കുമ്മി

20.അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയരചന?
*ആചാരഭൂഷണം

21.ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന രചനകൾ?
*ഉദ്യാനവിരുന്ന്, ബാലകലേശം

Kerala PSC Part 49 (കേരള നവോത്ഥാനം 15)

$
0
0
1.പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?
*1925

2.അരയ സമുദായത്തെ പരിഷ്കരിക്കാനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ?
*വാല സമുദായ പരിഷ്കാരിണി സഭ

3.ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?
*സമാധി സപ്താഹം

4.1913-ൽ ചരിത്രപ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ?
*പണ്ഡിറ്റ് കറുപ്പൻ

5.1922-ൽ അഖില കേരള അരയ മഹാസഭ സ്ഥാപിച്ചത്?
*പണ്ഡിറ്റ് കറുപ്പൻ

6.പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത്?
* സുഗതകുമാരി (2013)

7.പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?
*1938 മാർച്ച് 23


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
8.‘കേരളത്തിലെ എബ്രഹാം ലിങ്കൺ' എന്നറിയപ്പെടുന്നത്?
*പണ്ഡിറ്റ് കെ.പി. കറുപ്പൻ

9.പണ്ഡിറ്റ് കറുപ്പന്റെ ഗൃഹത്തിന്റെ പേര്?
*സാഹിത്യ കുടീരം

10.‘കവിതിലകൻ' എന്നറിയപ്പെട്ടത്?
*പണ്ഡിറ്റ് കറുപ്പൻ


വിശേഷണങ്ങൾ
11.പണ്ഡിറ്റ് കറുപ്പന് കവിതിലകപട്ടം നൽകിയത്?
*കൊച്ചി മഹാരാജാവ്

12.പണ്ഡിറ്റ് കറുപ്പനെ സാഹിത്യ നിപുണൻ എന്ന വിശേഷിപ്പിച്ചത്?
*കൊച്ചി മഹാരാജാവ്

13.പണ്ഡിറ്റ് കറുപ്പന് ‘വിദ്വാൻ’ എന്ന സ്ഥാനപ്പേര് നൽകിയത്?
*കേരള വർമ്മ വലിയ കോയിത്തമ്പുരാൻ (1913)


മറക്കരുത്
14.'കല്യാണിദായിനി സഭ’ സ്ഥാപിക്കപ്പെട്ടത്?
*കൊടുങ്ങല്ലൂർ

15.‘ജ്ഞാനോദയം സഭ’ സ്ഥാപിക്കപ്പെട്ട?
*ഇടക്കൊച്ചി

16.'സുധർമ്മ സൂര്യോദയ സഭ’ സ്ഥാപിക്കപ്പെട്ടത്?
*തേവര

17.‘പ്രബോധ ചന്ദ്രോദയ സഭ’ സ്ഥാപിക്കപ്പെട്ടത്?
*വടക്കൻ പറവൂർ

18.'അരയ വംശോധരണിസഭ’ സ്ഥാപിക്കപ്പെട്ടത്?
*എങ്ങണ്ടിയൂർ

19.'സന്മാർഗ്ഗ പ്രദീപ സഭ’ സ്ഥാപിക്കപ്പെട്ടത്?
*കുമ്പളം

Kerala PSC Part 50 (കേരള നവോത്ഥാനം 16)

$
0
0
പൊയ്കയിൽ യോഹന്നാൻ (1879-1939)
1.പൊയ്കയിൽ യോഹന്നാൻ ജനിച്ചത്?
*1879 ഫെബ്രുവരി 17

2.പൊയ്കയിൽ യോഹന്നാന്റെ ബാല്യകാലനാമം?
*കൊമാരൻ (കുമാരൻ)

3.പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം?
*ഇരവിപേരൂർ (പത്തനംതിട്ട)

4.പുലയൻ മത്തായി എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ?
*പൊയ്കയിൽ യോഹന്നാൻ

5.കുമാര ഗുരുദേവൻ, പൊയ്കയിൽ അപ്പച്ചൻ എന്നിങ്ങനെ അറിയപ്പെടുന്നത്?
*പൊയ്കയിൽ യോഹന്നാൻ

6.സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്?
*പൊയ്കയിൽ യോഹന്നാൻ

7.പ്രത്യക്ഷ രക്ഷാദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?
*കുമാര ഗുരുദേവൻ

8.ക്രിസ്തു മതത്തിൽ നിന്നുള്ള വിവേചനത്തിന്റെ പ്രതിഷേധമായി പൊയ്കയിൽ യോഹന്നാൻ ബൈബിൾ കത്തിച്ച സ്ഥലം?
*വാകത്താനം (1906)

9.ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യ പാരിഷ്കർത്താവ്?
*പൊയ്കയിൽ യോഹന്നാൻ

10.ശ്രീമൂലം പ്രജാസഭയിലേക്ക് പൊയ്കയിൽ യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ?
*1921, 1931

11.ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പുകൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ചത്?
*പൊയ്കയിൽ യോഹന്നാൻ

12.രത്നമണികൾ എന്ന കവിതാസമാഹാരം രചിച്ചത്?
*പൊയ്കയിൽ യോഹന്നാൻ

13.'പൊയ്കയിൽ യോഹന്നാൻ' എന്ന പുസ്തകത്തിന്റെ
രചയിതാവ്?
*എം.ആർ. രേണുകുമാർ

14.പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞ വർഷം?
*1939 ജൂൺ 29


അടി ലഹള
15.അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി 'അടി ലഹള' എന്നറിയപ്പെട്ടിരുന്ന പ്രക്ഷോഭം നടത്തിയത്?
*പൊയ്കയിൽ യോഹന്നാൻ

16.അടി ലഹളയിൽ ഉൾപ്പെടുന്ന പ്രക്ഷോഭങ്ങൾ?
*വാകത്താനം ലഹള, കൊഴിക്കുംചിറ ലഹള, മംഗലം ലഹള, വെള്ളീനടി സമരം


പ്രത്യക്ഷ രക്ഷാ ദൈവസഭ
17.'പ്രത്യക്ഷ രക്ഷാ ദൈവസഭ’ (PRDS) പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?
*പൊയ്കയിൽ യോഹന്നാൻ

18.'പ്രത്യക്ഷ രക്ഷാ ദൈവസഭ’ സ്ഥാപിച്ച വർഷം?
*1909.

19.പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?
*ഇരവിപേരൂർ (തിരുവല്ല)

20.പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ഉപ ആസ്ഥാനങ്ങൾ?
*അമരകുന്ന്, ഉദിയൻകുളങ്ങര

കുര്യാക്കോസ് ഏലിയാസ് ചാവറ(1805-1871)
21.കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചത്?
*1805 ഫെബ്രുവരി 10

22.കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?
*കൈനകരി (ആലപ്പുഴ)

23.അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ എന്നറിയപ്പെടുന്നത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ

24.ആദ്യത്തെ കേരളീയ വികാരി ജനറൽ?
*കുര്യാക്കോസ് ഏലിയാസ് ചാവറ

25.വിദേശീയരുടെ സഹായമില്ലാതെ കോട്ടയത്ത് അച്ചടി ശാല സ്ഥാപിക്കുവാൻ നേതൃത്വം നൽകിയത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ

26.ചാവറ അച്ചൻ പുരോഹിത വൃത്തിയിൽ പ്രവേശിച്ച വർഷം?
*1829

27.സീറോ മലബാർ കത്തോലിക് പള്ളിയിൽ കുര്യാക്കോസ് ഏലിയാസ് ചാവറ വികാരിയായത്?
*1861


സെന്റ് ജോസഫ് പ്രസ്സ്
28.കുര്യാക്കോസ് ഏലിയാസ് ചാവറ മാന്നാനത്ത് സ്ഥാപിച്ച പ്രസ്?
*സെന്റ് ജോസഫ് പ്രസ്സ്

29.കേരളത്തിലെ മൂന്നാമത്തെ പ്രസ്സ്?
*സെന്റ് ജോസഫ് പ്രസ്സ്

30.സെന്റ് ജോസഫ് പ്രസ്സിൽ അച്ചടിച്ച ആദ്യ പുസ്തകം?
*ജ്ഞാനപിയുഷം

31.നസ്രാണി ദീപിക ആദ്യമായി അച്ചടിച്ചത്?
*കോട്ടയത്തെ മാന്നാനത്ത് സെന്റ് ജോസഫ് പ്രസ്സിൽ

Kerala PSC Part 51 (കേരള നവോത്ഥാനം 17)

$
0
0
1.ഓരോ പള്ളിയോടൊപ്പം ഓരോ സ്കൂൾ എന്ന സമ്പ്രദായം കൊണ്ടു വന്നത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ

2.കേരളത്തിലെ സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന നാമം ലഭിച്ചത് ഈ പദ്ധതി മൂലമാണ്.

3.ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്കാ സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം?
*1846

4.ചാവറയച്ചന്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയുടെ ആദ്യ സംസ്ക്യത സ്കൂളുകൾ സ്ഥാപിച്ച സ്ഥലങ്ങൾ?
*മാന്നാനം (കോട്ടയം) കൂനമ്മാവ് (എറണാകുളം)

5.Sisters of the Congregation of the Mother of Carmel (C.M.C) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?
*1866

6.അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ

7.നിധീരിക്കൽ മാണിക്കത്തനാർ ആരംഭിച്ച പത്രം?
*നസ്രാണി ദീപിക (1887)

8.കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞത്?
*1871 ജനുവരി 3

9.ചാവറ അച്ചൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത്?
*സെന്റ് ഫിലോമിനസ് പള്ളി


വിശുദ്ധൻ
10.കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?
*1986 ഫെബ്രുവരി 8

11.കുര്യാക്കോസ് ഏലിയാസ് ചാവറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?
*ജോൺപോൾ II മാർപാപ്പ

12.ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം?
*2014 നവംബർ 23

13.ചാവറ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചത്?
*പോപ്പ് ഫ്രാൻസിസ്

14.ചാവറ അച്ചനോടൊപ്പം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്?
*ഏവുപ്രാസ്യാമ്മ


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
15.കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്?
*കുര്യാക്കോസ് ഏലിയാസ് ചാവറ

16.പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകൻ?
*കുര്യാക്കോസ് ഏലിയാസ് ചാവറ


C.M.I സഭ
17.C.M.I (Carmelets of Mary Immaculate) സഭ സ്ഥാപിച്ചത് ?
*കുര്യാക്കോസ് ഏലിയാസ് ചാവറ

18.C.M.I സഭ സ്ഥാപിച്ച വർഷം?
*1831 മേയ് (11 മന്നാനം, കോട്ടയം)

19.ഇന്ത്യയിലെ ആദ്യ ക്രിസ്തീയ സന്യാസി സഭയായി കണക്കാക്കുന്നത്?
*സി.എം.ഐ

20.C.M.I സ്ഥാപനങ്ങളിലും പ്രവർത്തനങ്ങളിലും ചാവറ അച്ചന്റെ സഹകാരികൾ?
*പാലയ്ക്കൽ തോമാ മാൽപ്പൻ, പോരുകര തോമസ് അച്ചൻ

21.C.M.I സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?
*കുര്യാക്കോസ് ഏലിയാസ് ചാവറ

tspsc obms@cgg.gov.in

$
0
0
Dear sir/madam,
sub: applied online SC corporation loan without bank A/C
NUMBER
My name is Mochi SAI KRISHNA, i have small cobbler shop in
machareddy*(mandal &rural) at kamareddy (dist), its Developed
purpose am applyed sc corporation loan, "WITHOUT BANK A/C
NUMBER"
How to edit my application, please solve this problem,
Below my details please check once sir.

Adhar no : 5485 7568 1501
Beneficiary no : 20150717797
cast no : CGC109970664
Income no : IC021710930647
**Bank A/c no : 62314453400 **
Branch : SBH MACHAREDDY ifsc SBHY0020531
cell no : 9000171158 ( mochisaikrishna[at]gmail.com)
please sanction for this loan depends on my family members.
thank u sir.

Kerala PSC Part 52 (കേരള നവോത്ഥാനം 18)

$
0
0
1.കുര്യാക്കോസ് ഏലിയാസ് ചാവറ മരണമടഞ്ഞ സ്ഥലം?
*കൂനമ്മാവ് (കൊച്ചി)

2.കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
*1987 ഡിസംബർ 20


കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രധാന കൃതികൾ
*കൂനമ്മാവ്മഠം,നളാഗമം, മരണപർവ്വം,ധ്യാനസല്ലാപങ്ങൾ,സീറോ മലബാർ സഭയുടെ കലണ്ടർ,നാല്പതു മണിയുടെ ക്രമം,അനസ്താസ്യയുടെ രക്തസാക്ഷിത്വം, കനോന നമസ്കാരം, ആത്മാനുതാപം


ഡോ.പൽപ്പു (1863-1950)
3.ഡോ.പൽപ്പു ജനിച്ചത്?
*1863 നവംബർ 2

4.പൽപ്പുവിന്റെ കുട്ടിക്കാല നാമം?
*കുട്ടിയപ്പി

5.തിരുവിതാംകൂർ ഈഴവ സഭ സ്ഥാപിച്ചത്?
*ഡോ.പൽപ്പു (1896)

6.ഈഴവ മെമ്മോറിയലിൽ ഒപ്പിട്ടവരുടെ എണ്ണം?
*13176

7.1900-ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്?
*കഴ്സൺപ്രഭുവിന്

8.മലയാളി മെമ്മോറിയലിൽ മൂന്നാമത്തെ ഒപ്പുവെച്ചത്?
*ഡോ.പൽപ്പു

9.ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി?
*ഡോ.പൽപ്പു

10.ഡോ.പൽപ്പു മൈസൂരിൽ വച്ച് സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത്?
*1882

11.നടരാജഗുരു ഡോ. പൽപ്പുവിന്റെ പുത്രനാണ്

12.മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതംകോട്ടൈ തീയൻ' എന്ന ലേഖനം എഴുതിയത്?
*ഡോ.പൽപ്പു

13.‘Treatment of Thiyyas in Travancore’ എന്ന പുസ്തകം രചിച്ചത്?
*ഡോ.പൽപ്പു


Info plus
14.'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി' എന്ന് ഡോ. പൽപ്പുവിനെ വിശേഷിപ്പിച്ചത്?
*സരോജിനി നായിഡു

15.ഡോ.പൽപ്പുവിനെ 'ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചത്?
*റിട്ടി ലൂക്കോസ്

16.മൈസൂരിലെ വലിഗർ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ അവരെ സഹായിച്ച കേരളീയൻ
*ഡോ.പൽപ്പു

17.മലബാർ വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട് മലബാർ ഇക്കണോമിക്സ് യൂണിയൻ എന്ന സംഘടന സ്ഥാപിച്ചത്?
*ഡോ.പൽപ്പു


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
18.1896 -ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?
*ഡോ. പൽപ്പു

19.ഈഴവ മെമോറിയൽ സമർപ്പിക്കപ്പെട്ടത്?
*ശ്രീമൂലം തിരുനാളിന്

20.ഡോ. പൽപ്പുവിന്റെ യഥാർത്ഥ നാമം?
*പദ്മനാഭൻ

gear hobs project report and ppt

$
0
0
Hi.I am mechanical final year student.I would like to get details on gear hobs manufacturing process for mini project report and ppt presentation.so please post details as soon as possible.
Thank you

Kerala PSC Part 53 (കേരള നവോത്ഥാനം 19)

$
0
0
1.‘Greater Ezhava Association’ എന്ന സംഘടനയുടെ സ്ഥാപകൻ?
*ഡോ. പൽപ്പു

2.ഡോ. പൽപ്പു അന്തരിച്ചത്?
*1950 ജനുവരി 25

3.'ഡോ. പൽപ്പു ധർമ്മ ബോധത്തിൽ ജീവിച്ച ‘കർമ്മയോഗി' എന്ന പുസ്തകം രചിച്ചത്?
*എം.കെ. സാനു

സഹോദരൻ അയ്യപ്പൻ
4.സഹോദരൻ അയ്യപ്പൻ ജനിച്ചത് ?
*1889 ആഗസ്റ്റ് 21 (എറണാകുളം ജില്ലയിലെ ചേറായി)

5.കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ്?
*സഹോദരൻ കെ. അയ്യപ്പൻ

6.സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന?
*കേരള സഹോദര സംഘം

7.സഹോദര സംഘം സ്ഥാപിച്ച വർഷം?
*1917

8.സഹോദര സംഘത്തിന്റെ മുഖപത്രം?
*സഹോദരൻ

9.‘സഹോദരൻ’ എന്ന പത്രം ആരംഭിച്ചത് എവിടെ നിന്നാണ്?
*മട്ടാഞ്ചേരി

10.'വേലക്കാരൻ' എന്ന പത്രം തുടങ്ങിയത്?
*സഹോദരൻ അയ്യപ്പൻ

11.ആലുവയ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?
*സഹോദരൻ അയ്യപ്പൻ (1964)

12.സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?
*ചെറായി

13.സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?
*യുക്തിവാദി

14.യുക്തിവാദി മാസിക ആരംഭിച്ച വർഷം?
*1928

15.കൊച്ചി രാജാവ് "വീരശൃംഖല” നൽകി ആദരിച്ചത്?
*സഹോദരൻ അയ്യപ്പനെ

16.യുക്തിവാദി മാസികയുടെ ആപ്തവാക്യം?
*“യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധി ശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതില്ലൊന്നും
ലോക വിജ്ഞാനരാശിയിൽ”

17.സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
*1928

18.സഹോദരൻ അയ്യപ്പൻ 1938-ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
*സോഷ്യലിസ്റ്റ് പാർട്ടി

19.കൊച്ചി മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്?
*സഹോദരൻ അയ്യപ്പൻ

20.കർമ്മത്താൽ ചണ്ഡാലൻ, കർമ്മത്താൽ ബ്രാഹ്മണൻ ഇപ്രകാരം അഭിപ്രായപ്പെട്ടത്?
*സഹോദരൻ അയ്യപ്പൻ


അറിവിലേയ്ക്കായ്
21.'പുലയൻ അയ്യപ്പൻ' എന്നറിയപ്പെട്ടിരുന്നത്?
*സഹോദരൻ അയ്യപ്പൻ

22.‘അയ്യപ്പൻ മാസ്റ്റർ' എന്നറിയപ്പെട്ടിരുന്നത്?
*സഹോദരൻ അയ്യപ്പൻ


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
23.മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത്?
*സഹോദരൻ അയ്യപ്പൻ (1917)

24.‘വിദ്യാപോഷിണി’ എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയത്?
*സഹോദരൻ അയ്യപ്പൻ

Kerala PSC Part 54 (കേരള നവോത്ഥാനം 20)

$
0
0
1.എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റായി സഹോദരൻ അയ്യപ്പൻ തിരഞ്ഞെടുക്കപ്പെട്ട വർഷം?
*1940

2.സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
*ചേറായി

3.സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?
*1968 മാർച്ച് 6


സംശയം വേണ്ട
4.‘ജാതി വേണ്ട, മതം വേണ്ട ,ദൈവം വേണ്ട ,മനുഷ്യന്’ എന്ന സന്ദേശം നൽകിയത്?
*സഹോദരൻ അയ്യപ്പൻ

5.‘ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്,ലോകം ഒന്ന്' എന്ന സന്ദേശം നൽകിയത്?
*വൈകുണ്ഠ സ്വാമികൾ

6.'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം നൽകിയത്?
*ശ്രീനാരായണ ഗുരു

വക്കം അബ്ദുൽ ഖാദർ മൗലവി(1873-1932)
7.വക്കം അബ്ദുൽ ഖാദർ മൗലവി ജനിച്ചത്?
*1873 ഡിസംബർ 28

8.വക്കം അബ്ദുൽഖാദറിന്റെ ജന്മസ്ഥലം?
*വക്കം (തിരുവനന്തപുരം)

9.വക്കം അബ്ദുൽഖാദറിന്റെ പിതാവ്?
*മുഹമ്മദ് കുഞ്ഞ്

10.കേരള മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ്?
*വക്കം അബ്ദുൽഖാദർ മൗലവി

11.എസ്.എൻ.ഡി.പി.മാതൃകയിൽ ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്?
*വക്കം അബ്ദുൽ ഖാദർ മൗലവി

12.ഐക്യ മുസ്ലീം സംഘം, അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം എന്നീ സംഘടനകൾ സ്ഥാപിച്ചത്?
*വക്കം അബ്ദുൽ ഖാദർ മൗലവി

13.ഇസ്ലാമിയ പബ്ലിഷിംഗ് ഹൗസ് സ്ഥാപിച്ചത്?
*വക്കം അബ്ദുൽ ഖാദർ മൗലവി

14.ഖുറാൻ ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയ പ്രസിദ്ധീകരണം?
*ദീപിക

15.സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരണം ആരംഭിച്ച വർഷം?
*1907

16.സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ എഡിറ്റർ?
*സി.പി.ഗോവിന്ദൻപിള്ള

17.രാമകൃഷ്ണപിള്ള സ്വദേശിഭിമാനി പത്രത്തിന്റെ എഡിറ്ററായ വർഷം?
*1906

18.സ്വദേശിഭിമാനി പത്രം തിരുവിതാംകൂർ സർക്കാർ നിരോധിച്ച വർഷം?
*1910

19.വക്കം അബ്ദുൽ ഖാദർ മൗലവി മരണമടഞ്ഞത്?
*1932 ആഗസ്റ്റ് 23

20.‘സ്വദേശാഭിമാനി വക്കം മൗലവി’ എന്ന കൃതി രചിച്ചത്?
*ഡോ ജമാൽ മുഹമ്മദ്


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
21.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ?
*വക്കം അബ്ദുൽ ഖാദർ മൗലവി

22.സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?
*1905 ജനുവരി 19

23.വക്കം അബ്ദുൽ ഖാദർ 2 മൗലവി ആരംഭിച്ച മാസികകൾ?
*മുസ്ലീം (1906), അൽ-ഇസ്ലാം (1918), ദീപിക (1931)

പ്രധാന കൃതികൾ
24.‘ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം’ എഴുതിയത്?
*വക്കം അബ്ദുൽ ഖാദർ മൗലവി

25.‘ദൗ ഉസ്വബാഹ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
*വക്കം അബ്ദുൽ ഖാദർ മൗലവി

Kerala PSC Part 55 (കേരള നവോത്ഥാനം 21)

$
0
0
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1878-1916)
1.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം?
*നെയ്യാറ്റിൻകര (തിരുവനന്തപുരം)

2.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വീടിന്റെ പേര്?
*കുടില്ലാ വീട്(അതിയന്നൂർ)

3.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?
*എന്റെ നാടുകടത്തൽ (My Banishment)

4.'കേരളൻ' എന്ന തൂലികാനാമത്തിലറിയപ്പെടുന്നത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

5.കേരളൻ എന്ന മാസിക ആരംഭിച്ചത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

6.രാമകൃഷ്ണപിള്ള പത്രാധിപർ ആയിരുന്ന മറ്റുപത്രങ്ങൾ?
*കേരളദർപ്പണം, മലയാളി, ശാരദ, വിദ്യാർത്ഥി

7.പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന രാമകൃഷ്ണപിള്ളയുടെ കൃതി?
*വൃത്താന്ത പത്രപവർത്തനം

8.പത്രപ്രവർത്തനത്തെ കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം?
*വൃത്താന്ത പത്രപവർത്തനം

9.തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട ആദ്യ പത്രാധിപർ?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

10.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?
*1910 സെപ്തംബർ 26

11.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്?
*ശ്രീമൂലം തിരുനാൾ

12.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?
*പി. രാജഗോപാലാചാരി

13.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?
*തിരുനെൽവേലി

14.സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ച വർഷം?
*1916

15.സ്വദേശാഭിമാനി സ്മാരകം സ്ഥിതിചെയ്യുന്നത്?
*പയ്യാമ്പലം

16.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്?
*പാളയം (തിരുവനന്തപുരം)

17.തിരുവനന്തപുരത്തെ സ്വദേശാഭിമാനിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്?
*ഡോ. രാജേന്ദ്രപ്രസാദ്


ജീവചരിത്രം
18.കാൾ മാർക്സിന്റെ ജീവചരിത്രം ആദ്യമായി ഒരു ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (മലയാളത്തിൽ)

19.ഗാന്ധിജിയെക്കുറിച്ച് ആദ്യമായി മലയാളത്തിൽ രചന നടത്തിയത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


മുഖക്കുറിപ്പുകൾ
20.'ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ' എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?
*സ്വദേശാഭിമാനി

21."ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുനേൽപ്പിൻ അനീതിയോടെതിർപ്പിൻ' എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?
*അഭിനവ കേരളം


ഓർക്കുക
22.‘ധർമ്മരാജ എന്ന നോവൽ എഴുതിയത്?
*സി.വി. രാമൻ പിള്ള

23.‘ധർമ്മരാജ നിരൂപണം എഴുതിയത്?
*സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Viewing all 18004 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>