Quantcast
Channel: Easy Seminar Topics & Project Ideas On Computer Science Electronics Electrical Mechanical Engineering Civil MBA Medicine Nursing Science Physics Mathematics Chemistry ppt pdf doc presentation downloads and Abstract - All Forums
Viewing all 18004 articles
Browse latest View live

Kerala PSC Part 26 (കേരളം ജില്ലകളിലൂടെ,വയനാട് 1)

$
0
0
വയനാട്
>സ്ഥാപിതമായ വർഷം - 1980 നവംബർ 1
>ജനസാന്ദ്രത- 383 ച.കി.മീ
>സ്ത്രീപുരുഷ അനുപാതം - 1035/1000
>മുനിസിപ്പാലിറ്റി - 3
>താലൂക്ക് - 3
>ബ്ലോക്ക് പഞ്ചായത്ത് - 23
>ഗ്രാമപഞ്ചായത്ത് - 3
>നിയമസഭാ മണ്ഡലം -3
>ലോക്സസഭാ മണ്ഡലം-1 (വയനാട്)

1.'പുറൈ കിഴിനാട്' എന്നറിയപ്പെട്ടിരുന്ന പ്രദേശം?
*വയനാട്

2.പുറൈ കിഴിനാടിനെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം?
*തിരുനെല്ലി ശാസനം

3.വയനാടിന്റെ ആസ്ഥാനം?
*കൽപ്പറ്റ

4.സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ലകൾ?
*വയനാട്, ഇടുക്കി

5.കേരളത്തിൽ ഏറ്റവും കുറച്ച് വീടുകളുള്ള ജില്ല?
*വയനാട്

6.ദേശീയ പാതാ ദൈർഘ്യം ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?
*വയനാട്

7.റെയിൽവേ ഇല്ലാത്ത രണ്ടാമത്തെ ജില്ല?
*വയനാട് (ആദ്യത്തേത് - ഇടുക്കി)

8.കാപ്പിയും ഇഞ്ചിയും ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന ജില്ല?
*വയനാട്

9.ഇന്ത്യയിലാദ്യമായി സ്വർണ്ണഖനനം ആരംഭിച്ച സ്ഥലം?
*വയനാട് (1875)

10.സുൽത്താൻ ബത്തേരി കോട്ട നിർമ്മിച്ച രാജാവ്?
*ടിപ്പുസുൽത്താൻ

11.വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
*സുൽത്താൻ ബത്തേരി

12.സുൽത്താൻ ബത്തേരിയുടെ പഴയ പേര്?
*ഗണപതിവട്ടം

13.ആദിവാസി വിഭാഗമായ കിടങ്ങരുടെ സാന്നിധ്യം കാരണം ‘കിടങ്ങനാട്’ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
*ഗണപതിവട്ടം (സുൽത്താൻ ബത്തേരി)

14.വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങൾ?
*പണിയർ, കുറിച്യർ, കുറുമൻ, കാട്ടുനായ്ക്കർ, കാടൻ, ഊരാളി

15.കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം?
*പണിയർ

16.മീൻമുട്ടി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
*വയനാട്

17.കേരളത്തിലെ ഏകപീഠഭൂമി?
*വയനാട്

18.വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി?
*കാരാപ്പുഴ

19.വയനാട് ജില്ലയിലെ പ്രധാനനദി?
*കബനി


അടിസ്ഥാന വിവരങ്ങൾ
20.ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല?
*വയനാട്

21.ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങളുള്ള ജില്ല?
*വയനാട്

22.നഗരവാസികൾ ഏറ്റവും കുറവുള്ള ജില്ല?
*വയനാട്

23.ഏറ്റവും കുറവ് റവന്യൂ വില്ലേജുകളുള്ള ജില്ല?
*വയനാട്

24.ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല?
*വയനാട്

25.പട്ടിക വർഗ്ഗനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല?
*വയനാട്

26.പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല?
*വയനാട്

27.പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല?
*വയനാട്

Kerala PSC Part 27 (കേരളം ജില്ലകളിലൂടെ,വയനാട് 2)

$
0
0
1.കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട്?
*ബാണാസുരസാഗർ (ഇന്ത്യയിൽ മണ്ണുകൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ട്)

2.ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണ് അണക്കെട്ട് (എർത്ത് ഡാം)?
*ബാണാസുരസാഗർ

3.ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
*കബനി (കരമന തോട്)

4.കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?
*കുറുവാ ദ്വീപ് (വയനാട്)

5.കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
*കബനി

6.കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?
*വയനാട്

7.മൈസൂറിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന ചുരം?
*താമരശ്ശേരി ചുരം

8.'പുരളിശൈമ്മാൻ' എന്നറിയപ്പെട്ടിരുന്നത്?
*പഴശ്ശിരാജ

9.കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
(a) കണ്ണാറ
(b) പന്നിയൂർ
(c ) ആനക്കയം
(d) അമ്പലവയൽ
ഉത്തരം Sadd) അമ്പലവയൽ

10.കോട്ടയം കേരളവർമ്മ ഏത് പേരിലാണ് കേരള ചരിത്രത്തിൽ അറിയപ്പെടുന്നത്?
*പഴശ്ശിരാജ

11.വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*അമ്പലവയൽ

12.കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?
*അമ്പലവയൽ

13.നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഹൃദയാകൃതിയിലുള്ള കായൽ സ്ഥിതി ചെയ്യുന്നത്?
*മേപ്പടി (വയനാട്)

14.മുത്തങ്ങ വന്യമൃഗ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
*വയനാട് (സംരക്ഷിത മൃഗം - ആന)

15.മുത്തങ്ങ ഭൂസമരം നടന്ന വർഷം?
*2003

New info
16.കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം?
*പനമരം (വയനാട്)

17.ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല?
*വയനാട്


പ്രസിദ്ധ ക്ഷേത്രങ്ങൾ
*തിരുനെല്ലി ക്ഷേത്രം
*ശാന്തിനാഥ ക്ഷേത്രം
*പനമരം ജൈനക്ഷേത്രം


No confusing
18.കേരള വെറ്റിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്?
*പൂക്കോട് (വയനാട്)

19.കോളേജ് ഓഫ് വെറ്റിനറി & അനിമൽ സയൻസസ് സ്ഥിതി ചെയ്യുന്നത്?
*മണ്ണുത്തി തൃശ്ശൂർ

Kerala PSC Part 28 (കേരളം ജില്ലകളിലൂടെ,വയനാട് 3)

$
0
0
1.വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ?
*സൂചിപ്പാറ,കാന്തൻപാറ,ചെതലയം

2.തെക്കൻ കാശി(ദക്ഷിണ കാശി)എന്നറിയപ്പെടുന്ന ക്ഷേത്രം?
*തിരുനെല്ലി ക്ഷേത്രം

3.കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
*പുൽപ്പള്ളി(വയനാട്)

4.വയനാട്ടിലേക്കുളള കുടിയേറ്റം പശ്ചാത്തലമാക്കി എസ്.കെ.പൊറ്റക്കാട്
*വിഷകന്യക

5.കാപ്പി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
*വയനാട്

6.കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
*വയനാട്

7ട്രൈബൽ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്?
*വയനാട്

8.പ്രാചീന ശിലാലിഖിതങ്ങളുള്ള എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്നത്?
*വയനാട്

9.എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന മല?
*അമ്പുകുത്തി മല

10.1890-ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ?
*ഫ്രെഡ് ഫോസെറ്റ്

11.പൂക്കോട് ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്?
*വയനാട്

12.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തടാകം?
*പൂക്കോട്


പക്ഷിപാതാളം
13.അപൂർവ്വയിനം പക്ഷികളെ കാണാനാവുന്ന വയനാട്ടിലെ പ്രദേശം?
*പക്ഷി പാതാളം

14.പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന മലനിര?
*ബ്രഹ്മഗിരി മലനിര

15.തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന താഴ്വര?
*ബ്രഹ്മഗിരി (വയനാട്)


നേടാം ഒരു മാർക്ക്
16.രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല?
*വയനാട് (തമിഴ്നാട്, കർണ്ണാടക)

17.രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക്?
*സുൽത്താൻ ബത്തേരി (തമിഴ്നാട്,കർണ്ണാടക)


ഇനി തെറ്റില്ല
18.പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
*മാനന്തവാടി (വയനാട്)

19.പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
*ഈസ്റ്റ് ഹിൽ (കോഴിക്കോട്)

20.പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്?
*കണ്ണൂർ

Kerala PSC Part 29 (കേരളം ജില്ലകളിലൂടെ,കണ്ണൂർ 1)

$
0
0
കണ്ണൂർ
>സ്ഥാപിതമായ വർഷം -1957 ജനുവരി 1
>ജനസാന്ദ്രത - 852 ച.കി.മീ
>സ്ത്രീപുരുഷ അനുപാതം - 1133/1000
>കടൽത്തീരം -82 കി.മീ
>കോർപ്പറേഷൻ -1
>മുനിസിപ്പാലിറ്റി -9
>താലൂക്ക് -4
>ബ്ലോക്ക് പഞ്ചായത്ത് -11
>നിയമസഭാ മണ്ഡലം - 11
>ലോക്സഭാ മണ്ഡലം -1 (കണ്ണൂർ)

1.'തെയ്യങ്ങളുടെ നാട്' എന്നറിയപ്പെടുന്നത്?
*കണ്ണൂർ

2.ടോളമിയുടെ കൃതികളിൽ 'നൗറ' എന്ന് പ്രതിപാദിക്കുന്ന സ്ഥലം?
*കണ്ണൂർ

3.ശിലായുഗ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന കുട്ട്യേരി, തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്നത്?
*കണ്ണൂർ

4.പ്രമുഖ സുഖവാസ കേന്ദ്രങ്ങളിലൊന്നായ പൈതൽ മല സ്ഥിതി ചെയ്യുന്നത്?
*കണ്ണൂർ

5.കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിന് പ്രധാന വേദിയായിരുന്ന പയ്യന്നൂർ സ്ഥിതി ചെയ്യുന്നത്?
*കണ്ണൂർ (1930 ഏപ്രിൽ 13-21)

6.ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?
*കെ.കേളപ്പൻ

7.രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം?
*പയ്യുന്നൂർ

8.'സുൽത്താൻ കനാൽ' സ്ഥിതി ചെയ്യുന്നത്?
*കണ്ണൂർ (വളപട്ടണം പുഴയെ കവ്വായി കനാലുമായി ബന്ധിപ്പിക്കുന്നു)

9.ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളിയായ സി.കെ. ലക്ഷ്മണന്റെ സ്വദേശം?
*കണ്ണൂർ (1924 ലെ പാരീസ് ഒളിമ്പിക്സിൽ 110 മീറ്റർ ഹർഡിൽസിലാണ് മത്സരിച്ചത്)

10.കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയത്?
*കല്യാശ്ശേരി

11.കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരുന്ന സ്ഥലം?
*മൂർഖൻപറമ്പ് (കണ്ണൂർ)


Latest info
12.ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?
*കണ്ണൂർ

13.കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം നിലവിൽ വരുന്നത്?
*കണ്ണൂർ സെൻട്രൽ ജയിൽ

14.ഇന്ത്യയിലെ നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
*കണ്ണൂർ

15.ഇന്ത്യയിലെ നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുനിസിപ്പാലിറ്റി?
*പയ്യന്നൂർ


ഉത്തരം:കണ്ണൂർ
16.കേരളത്തിലെ ഏക കന്റോൺമെന്റ് സ്ഥിതി ചെയ്യുന്നത്?
*കണ്ണൂർ

17.ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല?
*കണ്ണൂർ

18.സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല?
*കണ്ണൂർ (1133/1000)

19.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
*കണ്ണൂർ

20.കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല?
*കണ്ണൂർ

Kerala PSC Part 30 (കേരളം ജില്ലകളിലൂടെ,കണ്ണൂർ 2)

$
0
0
1.ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി?
*അഞ്ചരക്കണ്ടി

2.കോലത്തുനാട്ടിലെ രാജാവിന്റെ സ്ഥാനപ്പേര്?
*കോലത്തിരി

3.കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം (1847) പ്രസിദ്ധീകരിച്ചത്?
*ഇല്ലിക്കുന്ന് ബംഗ്ലാവ് (തലശ്ശേരി)

4.രാജ്യസമാചാരത്തിന്റെ പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത്?
*ബാസൽ മിഷൻ സൊസൈറ്റി

5.കേരളത്തിലെ ആദ്യ ബേക്കറി സ്ഥാപിതമായത്?
*തലശ്ശേരി

6.ഇന്ത്യയിൽ ആദ്യ ക്രിക്കറ്റ് മത്സരം നടന്ന സ്ഥലം?
*തലശ്ശേരി

7.കേരളത്തിലെ സർക്കസ് കലയുടെ കേന്ദ്രം?
*തലശ്ശേരി

8.കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്?
*തലശ്ശേരി ടൗൺ കിക്കറ്റ് ക്ലബ്

9.മലബാർ സർക്കസ് സ്ഥാപിച്ചത്?
*കീലേരി കുഞ്ഞിക്കണ്ണൻ

10.കേരളത്തിൽ സർക്കസ് കലയുടെ പിതാവായി അറിയപ്പെടുന്നത്?
*കീലേരി കുഞ്ഞിക്കണ്ണൻ

11.സെന്റ് ആഞ്ചലോസ് കോട്ട പണി കഴിപ്പിച്ച പോർച്ചുഗീസ് വൈസ്രോയി?
*ഫ്രാൻസിസ്കോ ഡി അൽമേഡ (1505)

12.തലശ്ശേരിക്കോട്ട നിർമ്മിച്ചത്?
*ബ്രിട്ടീഷുകാർ (1708)

13.'കണ്ണൂർ കോട്ട’ എന്ന കവിത രചിച്ചത്?
*കടമ്മനിട്ട രാമകൃഷ്ണൻ

14.പറശ്ശിനികടവിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം?
*മുത്തപ്പൻ ക്ഷേത്രം

15.ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ 'ബ്രൗൺസ് പ്ലാന്റേഷൻ' സ്ഥിതി ചെയ്യുന്നത്?
*അഞ്ചരക്കണ്ടി


മുഴുപ്പിലങ്ങാട് ബീച്ച്
16.കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
*മുഴുപ്പിലങ്ങാട് ബീച്ച്

17.കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്?
*മുഴുപ്പിലങ്ങാട് ബീച്ച്

18.ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച്?
*മുഴുപ്പിലങ്ങാട് ബീച്ച്

19.മുഴുപ്പിലങ്ങാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?
*കണ്ണൂർ


More info
20.കണ്ണൂരിലെ ഏറ്റവും വലിയ നദി?
*വളപട്ടണം പുഴ

21.കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത്?
*വളപട്ടണം

22.ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത്?
*കണ്ണൂർ (തലശ്ശേരി)

23.നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്?
*കരിവെള്ളൂർ

24.1928 ൽ നെഹ്റു അദ്ധ്യക്ഷത വഹിച്ച കേരളാപ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്ന സ്ഥലം?
*പയ്യന്നൂർ

കണ്ണൂരിലെ പ്രസിദ്ധമായ കോട്ടകൾ
*സെന്റ് ആഞ്ചലോസ് കോട്ട (കണ്ണൂർ കോട്ട) തലശ്ശേരി കോട്ട.

Kerala PSC Part 31 (കേരളം ജില്ലകളിലൂടെ,കാസർഗോഡ് 1)

$
0
0
കാസർഗോഡ്
>സ്ഥാപിതമായ വർഷം - 1984 മെയ് 24
>ജനസാന്ദ്രത - 654 ച.കി.മീ
>സ്ത്രീപുരുഷ അനുപാതം - 1079/1000
>കടൽത്തീരം - 70
>മുനിസിപ്പാലിറ്റി - 3
>താലൂക്ക് - 4
>ബ്ലോക്ക് പഞ്ചായത്ത് - 6
>ഗ്രാമപഞ്ചായത്ത് - 38
>നിയമസഭാ മണ്ഡലം - 5
>ലോക്സഭാ മണ്ഡലം-1 (കാസർഗോഡ്)

1.കേരള സംസ്ഥാന രൂപീകരണം നടക്കുന്നതുവരെ കാസർഗോഡ് താലൂക്ക് ഏത് ജില്ലയിലായിരുന്നു?
*ദക്ഷിണ കാനറ

2.ചരിത്രരേഖകളിൽ ‘ഹെർക്വില' എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രദേശം?
*കാസർഗോഡ്

3.ആദ്യ ജൈവ ജില്ല?
*കാസർഗോഡ്

4.'സപ്തഭാഷാ സംഗമഭൂമി' എന്നറിയപ്പെടുന്ന പ്രദേശം?
*കാസർഗോഡ്

5.ബ്യാരി ഭാഷ ഉപയോഗിക്കുന്ന ജില്ല?
*കാസർഗോഡ്

6.തുളു ഭാഷ സംസാരിക്കുന്ന കേരളത്തിലെ ഏക ജില്ല?
*കാസർഗോഡ്

7.ടെലി മെഡിസിൻ ആദ്യമായി ആരംഭിച്ചത്?
*കാസർഗോഡ്

8.കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്?
*മടിക്കൈ

9.റാണിപുരം (മാടത്തുമല) ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
*കാസർഗോഡ്

10.ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം?
*നീലേശ്വരം

11.ഒന്നാം കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
*ഉമേഷ് റാവു (മഞ്ചേശ്വരം മണ്ഡലം)

12.കാസർകോട് ജില്ലയിലെ പ്രധാന ബീച്ച്?
*കണ്വതീർഥബീച്ച്

13.മല്ലികാർജ്ജുനക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
*കാസർഗോഡ്

14.ചാലൂക്യരാജാവായ കീർത്തി വർമ്മൻ II ന്റെ ശിലാശാസനം ഏത് ക്ഷേത്രത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്?
*അഡൂർ മഹാലിംഗേശ്വര ക്ഷേത്രം


അടിസ്ഥാന വിവരങ്ങൾ
15.ഏറ്റവുമൊടുവിൽ രൂപീകൃതമായ ജില്ല?
*കാസർഗോഡ്

16.കേരളത്തിൽ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല?
*കാസർഗോഡ്

17.കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന ജില്ല?
*കാസർഗോഡ്

18.കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
*കാസർഗോഡ് (12)

19.അടയ്ക്ക ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?
*കാസർഗോഡ്

Kerala PSC Part 32 (കേരളം ജില്ലകളിലൂടെ,കാസർഗോഡ് 2)

$
0
0
1.പഴയകാലത്ത് ‘ഫ്യൂഫൽ’ എന്നറിയപ്പെടുന്നത്?
*ബേക്കൽ

2.കേരളത്തിലെ ഏറ്റവും ചെറിയ നദി?
*മഞ്ചേശ്വരം പുഴ

3.ബേക്കൽകോട്ടയും ചന്ദ്രഗിരികോട്ടയും സ്ഥിതി ചെയ്യുന്നത്?
*കാസർഗോഡ്

4.1731-ൽ കാഞ്ഞങ്ങാട്ട് കോട്ട പണികഴിപ്പിച്ചത്?
*സോമശേഖര നായ്ക്കക്കർ

5.കാസർഗോഡ് ജില്ലയിലെ പ്രധാന കലാരൂപം?
*യക്ഷഗാനം

6.യക്ഷഗാനത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്?
*പാർത്ഥിസുബ്ബൻ

7.ഹോസ്ദുർഗ് കോട്ട എന്നറിയപ്പെടുന്നത്?
*കാഞ്ഞങ്ങാട് കോട്ട

8.കർണ്ണാടക ഗൃഹനിർമ്മാണ ശൈലിയോട് സാമ്യമുള്ള മായിപ്പാടി കൊട്ടാരം സ്ഥിതി ചെയ്യുന്നത്?
*കാസർഗോഡ്

9.കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?
*കാസർഗോഡ്

10.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation Crops Research Institute)?
*കാസർഗോഡ്

എൻഡോസൾഫാൻ
11.എൻഡോസൾഫാൻ ദുരിതബാധിതമായ കാസർഗോട്ടെ ഗ്രാമങ്ങൾ?
*പ്രെട,സ്വർഗ്ഗ

12.എൻഡോസൾഫാൻ ഏത് വിഭാഗത്തിൽപ്പെടുന്നു?
*ഓർഗാനോ ക്ലോറൈഡ്

13.എൻഡോസൾഫാന്റെ മറ്റ് പേരുകൾ?
*Benzoepin, Parrysulfan, Endocel, Phasar, Thiodan, Thionex

14.എൻഡോസൾഫാന്റെ രാസസൂത്രം?
*C6 H6 CI6 O3 S

15.എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവൽ?
*എൻമകജെ

16.എൻമകജെ എഴുതിയത്?
*അംബിക സുതൻ മങ്ങാട്

17.എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ?
*സി.ഡി.മായി കമ്മീഷൻ

18.എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ?
*സി. അച്യുതൻ കമ്മീഷൻ

19.എൻഡോസൾഫാൻ സമര നായിക?
*ലീലാകുമാരി അമ്മ


പുത്തനറിവ്
20.എൻഡോസൾഫാൻ ദുരന്തം കേന്ദ്രവിഷയമാക്കി അടുത്തിടെ പുറത്തിറങ്ങിയ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം?
*വലിയ ചിറകുള്ള പക്ഷികൾ (സംവിധാനം: ഡോ. ബിജു)

21.എൻഡോസൾഫാൻ ഇരകളുടെ നേർക്കാഴ്ച വരച്ചു കാട്ടിയ മനോജ് കാന സംവിധാനം ചെയ്ത മലയാള ചലച്ചിത്രം?
*അമീബ


Knowledge +
>ദൈവങ്ങളുടെ നാട് - കാസർഗോഡ്
>നദികളുടെ നാട് - കാസർഗോഡ്
>തെയ്യങ്ങളുടെ നാട്ട് - കണ്ണൂർ


Repeated questions
22.കേരളത്തിലെ ഏറ്റവും വലിയ കോട്ട?
*ബേക്കൽ കോട്ട

23.കേരളത്തിന്റെ വടക്കേ അറ്റത്ത് കൂടി ഒഴുകുന്ന നദി?
*മഞ്ചേശ്വരം പുഴ

24.കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല?
*കാസർഗോഡ്

25.1941-ൽ കയ്യൂർ സമരം നടന്ന ജില്ല?
*കാസർഗോഡ്

download full seminar report on blackbox

$
0
0
hello....i am kavya latha.i am willing to get the full seminar report on black box as i have seminar tommorow...can u please download the full details of black box fully as it is very urgent for me....

cdots gpon project

Kerala PSC Part 33 (കേരളം ജില്ലകളിലൂടെ,കാസർഗോഡ് 3)

$
0
0
1.മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം?
*കരീം ഫോറസ്റ് പാർക്ക്

2.1946-ൽ വിറക് തോൽ സമരം നടന്നത് ?
*ചീമേനി എസ്റ്റേറ്റ് (കാസർഗോഡ്)

3.കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ സ്ഥിതി ചെയ്യുന്നത്?
*ചീമേനി

4.ചീമേനി തെർമൽ പവർ പ്ലാന്റ് സ്ഥാപിക്കാനുദേശിക്കുന്നത് കാസർഗോഡാണ്.

5.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രമുഖ തെങ്ങിനം?
*TxD

അനന്തപുരം ക്ഷേത്രവും ബാബിയയും
6.കാസർഗോഡിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക തടാക ക്ഷേത്രം?
*അനന്തപുരം ക്ഷേത്രം

7.അനന്തപുരം ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
*മഹാവിഷ്ണു

8.ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്ന ക്ഷേത്രം?
*അനന്തപുരം ക്ഷേത്രം

9.അനന്തപുരം ക്ഷേത്രത്തിന്റെ സംരക്ഷകനായി കരുതപ്പെടുന്ന തടാകത്തിൽ കാണപ്പെടുന്ന മുതല?
*ബാബിയ

10.ലോകത്തിലെ ഒരേയൊരു സസ്യഭുക്കായ മുതലയായി കരുതപ്പെടുന്നത്?
*ബാബിയ


Knowledge +
11.കേരളത്തിന്റെ വടക്കേയറ്റത്തെ ലോക്സഭാ മണ്ഡലം?
*കാസർഗോഡ്

12.കേരളത്തിന്റെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം?
*മഞ്ചേശ്വരം

13.കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?
*തലപ്പാടി

14.കേരളത്തിന് ഏറ്റവും വടക്കേ അറ്റത്തുള്ള താലൂക്ക്?
*മഞ്ചേശ്വരം


ഇവർ കാസർഗോഡുകാർ
>പി. കുഞ്ഞിരാമൻ നായർ
*'കളിയച്ഛൻ' എന്ന പ്രശസ്ത കവിതാ സമാഹാരത്തിന്റെ രചയിതാവ്

>എം.ഗോവിന്ദ പൈ
*മദ്രാസ് സംസ്ഥാനം ഏർപ്പെടുത്തിയ ‘രാഷ്ട്രകവി’പുരസ്കാരം നേടിയ ആദ്യത്തെ കന്നട സാഹിത്യകാരൻ

>ടി. സുബ്മണ്യൻ തിരുമുമ്പ്
*'കേരളത്തിന്റെ പാടുന്ന പടവാൾ' എന്നറിയപ്പെടുന്ന പ്രശസ്ത കവി

>കാനായി കുഞ്ഞിരാമൻ
*മലമ്പുഴയിലെ 'യക്ഷി, ശംഖുമുഖത്തെ 'മത്സ്യകന്യക’ തുടങ്ങിയ പ്രശസ്ത ശില്പങ്ങളുടെ സ്രഷ്ടാവ്

Kerala PSC Part 34 (കേരളം ജില്ലകളിലൂടെ,കാസർഗോഡ് 4)

$
0
0
1.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രമുഖ കമുകിനം?
*മംഗള

2.ആദ്യത്തെ e-payment പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്?
*മഞ്ചേശ്വരം

3.ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന തോടകാചാര്യൻ മധുവാഹിനിപ്പുഴയുടെ തീരത്ത് സ്ഥാപിച്ച പ്രശസ്തമായ മഠം?
*എടനീർ മഠം

ചന്ദ്രഗിരിപ്പുഴയിലൂടെ
4.മൗര്യസാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യന്റെ പേരിൽ അറിയപ്പെടുന്ന നദി?
*ചന്ദ്രഗിരിപ്പുഴ

5.കാസർഗോഡ് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി?
*ചന്ദ്രഗിരിപ്പുഴ

6.കാസർഗോഡ് പട്ടണത്തെ ‘U’ ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ?
*ചന്ദ്രഗിരിപ്പുഴ

7.ചന്ദ്രഗിരിപ്പുഴയുടെ പോഷക നദി?
*പയസ്വനി

8.ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കോട്ട?
*ചന്ദ്രഗിരി കോട്ട

9.ബേക്കൽ കോട്ടയും ചന്ദ്രഗിരി കോട്ടയും പണി കഴിപ്പിച്ചത്?
*ശിവപ്പ നായ്ക്കർ


കാസർഗോഡിലെ കാഴ്ചകൾ
>ബേക്കൽ കോട്ട
>ഹോസ്ദുർഗ് കോട്ട
>കുമ്പള കോട്ട
>ചന്ദ്രഗിരിക്കോട്ട
>കാപ്പിൽ ബീച്ച്
>കണ്വതീർഥ ബീച്ച്
>കരിം ഫോറസ്റ്റ് പാർക്ക്
>റാണിപുരം ഹിൽസ്റ്റേഷൻ
>വീരമല കുന്നുകൾ
>കോട്ടഞ്ചേരി കുന്നുകൾ
>മാലിക്സ് ദിനാർ പള്ളി
>സ്വാമി നിത്യാനന്ദാശ്രമം

Kerala PSC Part 35 (കേരള നവോത്ഥാനം 1)

$
0
0
കേരള നവോത്ഥാനം
ശ്രീനാരായണഗുരു (1856-1928)
1.കേരള നവോത്ഥാനത്തിന്റെ പിതാവ്?
*ശ്രീനാരായണ ഗുരു

2.ശ്രീനാരായണ ഗുരു ജനിച്ചത്?
*ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ് 20)

3.ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത്?
*ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

4.ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ?
*കുട്ടിയമ്മ, മാടൻ ആശാൻ

5.ശ്രീനാരായണഗുരുവിന്റെ ഭവനം?
*വയൽവാരം വീട്

6.‘നാണു ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
*ശ്രീനാരായണ ഗുരു

7.ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ?
*രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ

8.ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത്?
*തൈക്കാട് അയ്യ

9.ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?
*ജി.ശങ്കരക്കുറുപ്പ്

10.ശ്രീനാരായണഗുരുവിന്റെ ആദ്യ രചന?
*ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

11.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്?
*ചട്ടമ്പിസ്വാമികൾക്ക്

12.അർധനാരീശ്വര സ്തോത്രം എഴുതിയത്?
*ശ്രീനാരായണ ഗുരു

13.1881-ൽ ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം?
*അഞ്ചുതെങ്ങ്

14.ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം?
*1897
15.അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?
*ശിവശതകം

16.അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്?
*അരുവിപ്പുറം ശിവപ്രതിഷ്ഠ


ഗുരുവിന്റെ പ്രതിമ
17.ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം?
*തലശ്ശേരി (1927)

18.ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി?
*മൂർക്കോത്ത് കുമാരൻ

19.ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ രൂപകൽപ്പന ചെയ്ത ഇറ്റാലിയൻ ശിൽപി?
*സി.തവാർലി


ശ്രീനാരായണ ഗുരുവിന്റെ പ്രധാന രചനകൾ
*ആത്മോപദേശശതകം, ദർശനമാല, ദൈവദശകം, നിർവ്യതി പഞ്ചകം, ജന നീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക,അറിവ്,ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം,കുണ്ഡലിനിപ്പാട്ട്, വിനായകാഷ്ടകം, തേവാരപ്പതികങ്ങൾ, തിരുക്കുറൽ വിവർത്തനം, ജ്ഞാന ദർശനം, കാളീനാടകം,ചിദംബരാഷ്ടകം, ഇന്ദ്രിയവൈരാഗ്യം, ശ്രീകൃഷ്ണ ദർശനം

20.ശ്രീനാരായണ ഗുരു വിവർത്തനം ചെയ്ത കൃതികൾ?
*ഈശാവസ്യോപനിഷത്ത്,തിരുക്കുറൽ, ഒടുവിലൊഴുക്കം

Kerala PSC Part 36 (കേരള നവോത്ഥാനം 2)

$
0
0
1.ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി?
*തേവാരപ്പതികങ്ങൾ

2.ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ?
*പിള്ളത്തടം ഗുഹ

3."ജാതിഭേദം മതദേഷ
മേതുമില്ലാതെ സർവ്വരും
സോദരത്യേന വാഴുന്ന
മാതൃകസ്ഥാനമാണിത് എന്നിങ്ങനെ എഴുതിയിരിക്കുന്നത്?
*അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ

4.ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
*1913

5.ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിന്റെ ആപ്തവാക്യം?
*ഓം സാഹോദര്യം സർവ്വത്ര

6.'മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത്?
*ശ്രീനാരായണ ഗുരു

7.'ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്ന് പറഞ്ഞത്?
*ശ്രീനാരായണ ഗുരു ("നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്' എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽക്കുന്നുണ്ട്)

8.ശീനാരായണ ധർമ്മപരിപാലനയോഗം(എസ്.എൻ.ഡി.പി) സ്ഥാപിച്ചത്?
*1903 മെയ് 15

9.ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത്?
*ഡോ.പൽപ്പു

10.എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം?
*അരുവിപ്പുറം ക്ഷേത്രയോഗം

11.എസ്.എൻ.ഡി.പി യുടെ മുൻഗാമി എന്നറിയപ്പെടുന്നത്?
*വാവൂട്ടുയോഗം

12.സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്?
*എസ്.എൻ.ഡി.പി

13.S.N.D,P യുടെ ആജീവനാന്ത അധ്യക്ഷൻ?
*ശ്രീനാരായണ ഗുരു

14.S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ?
*ഡോ.പൽപ്പു


സംശയിക്കേണ്ട
15.ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം?
*1887

16.ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
*1888(നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)

17.അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?
*1898


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
18.'ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം?
*ജാതിമീമാംസ

19.“അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ്?
*ആത്മോപദേശശതകം

20."സംഘടിച്ചു ശക്തരാകുവിൻ”, "വിദ്യ കൊണ്ട് പ്രബുദ്ധരാവുക", "മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്'എന്ന് പ്രസ്താവിച്ചത്?
*ശ്രീനാരായണ ഗുരു

21.S.N.D.P യുടെ ആദ്യ സെക്രട്ടറി?
*കുമാരനാശാൻ

22.വിവേകോദയം മാസികയുടെ സ്ഥാപകൻ?
*കുമാരനാശാൻ

23.ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം?
*1924

Kerala PSC Part 37 (കേരള നവോത്ഥാനം 3)

$
0
0
1.S.N.D.P യുടെ മുഖപത്രം?
*വിവേകാദയം

2.വിവേകാദയം ആരംഭിച്ച വർഷം?
*1904

3.1904-ൽ വിവേകാദയം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ?
*എം.ഗോവിന്ദൻ

4.എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം?
*യോഗനാദം

5.S.N.D.P യുടെ ആസ്ഥാനം?
*കൊല്ലം

6.തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?
*1908

7.ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷം നടത്തിയ വർഷം?
*1912

8.അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം?
*ശിവഗിരി ശാരദ മഠം

9.ശ്രീനാരായണ ഗുരു കാഞ്ചിപുരത്ത് നാരായണ സേവ ആശ്രമം സ്ഥാപിച്ച വർഷം?
*1916

10.ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
*ശിവഗിരി

11.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി?
*സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു)

12.ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
*ശിവഗിരി

13.ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്?
*ആലുവ സമ്മേളനം

14.ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ?
*സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)

15.ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?
*ശ്രീലങ്ക

16.ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം?
*1918-ൽ

17.ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?
*1926-ൽ


Etra mark
18.ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?
*വിവേകാദയം

Info plus
19.ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?
*സിലോൺ വിജ്ഞാനോദയം യോഗം

20.1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരുവിന് 'നൂറ്റാണ്ടിലെ മലയാളി’ എന്ന വിശേഷണം നൽകിയ ദിനപത്രം?
*മലയാള മനോരമ


കണ്ടുമുട്ടലുകൾ
21.ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?
*1882

22.കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
*1891

23.ശ്രീനാരായണ ഗുരുവിനെ ഡോ.പൽപ്പു സന്ദർശിച്ച വർഷം?
*1895 (ബാംഗ്ലൂരിൽ വെച്ച്)

24.ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?
*1912 (ബാലരാമപുരത്ത് വെച്ച്)

25.ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വർഷം?
*1914

26.ശ്രീനാരായണ ഗുരുരമണ മഹർഷിയെ കണ്ടുമുട്ടിയ വർഷം?
*1916

27.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത്?
*1922 നവംബർ 22

28.ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത്?
*1925 മാർച്ച് 12


No confusion
29.ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി?
*കുമാരനാശാൻ

30.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി?
*എൻ. കുമാരൻ

Kerala PSC Part 38 (കേരള നവോത്ഥാനം 4)

$
0
0
1.കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകർ?
*ശ്രീനാരായണ ഗുരു

2.ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്?
*കോട്ടയത്ത് വച്ച നടന്ന എസ്.എൻ.ഡി.പി യോഗം(1927)

3.ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?
*1928 ജനുവരി 9

4.ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ?
*ഏണസ്റ്റ് കിർക്

5.ശ്രീനാരായണ ഗുരു സമാധിയായത്?
*ശിവഗിരി (1928 സെപ്റ്റംബർ 20)

6.ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്?
*കുന്നിൻ പുറം

7.പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ &പീസ് അവാർഡ് ലഭിച്ചത്?
*ശശി തരൂർ

8.ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
*കന്നേറ്റി കായൽ (കരുനാഗപ്പള്ളി)

9.ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?
*നവിമുംബൈ(മഹാരാഷ്ട്ര)

10.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു

11.ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
*1967 ആഗസ്റ്റ് 21

12.മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു (2009)

13.നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു

14.ഗുരുവിനോടുള്ള ആദര സൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത്?
*2006 സെപ്റ്റംബർ

15.2014ൽ ശതാബ്ദി ആഘോഷിക്കപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി?
*ദൈവദശകം

ഓർക്കുക
16.ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ?
*കളവൻകോടം, ഉല്ലല

17.ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
*കളവൻകോടം ക്ഷേത്രത്തിൽ

18.ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച ക്ഷേത്രം?
*ഉല്ലല (വെച്ചൂർ) (പ്രണവ മന്ത്രമെഴുതിയ കണ്ണാടിയാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്)

19.ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം?
*വിളക്കമ്പലം (കാരമുക്ക്, തൃശ്ശൂർ)

20.ഗുരു 'ഓം' എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം?
*മുരുക്കുംപുഴ

തെറ്റരുത്
21.ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം?
*കാവി വസ്ത്രം

22.ശ്രീ നാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം?
*വെള്ള


യുഗപുരുഷ്യൻ
23.ശ്രീനാരായണ ഗുരു' എന്ന സിനിമ സംവിധാനം ചെയ്തത്?
*പി.എ.ബക്കർ

24.ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?
*ആർ.സുകുമാരൻ

25.‘യുഗപുരുഷൻ' എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവായി അഭിനയിച്ചത്?
*തലൈവാസൽ വിജയ്

Kerala PSC Part 39 (കേരള നവോത്ഥാനം 5)

$
0
0
തെറ്റരുത്
1.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്?
*ശ്രീനാരായണ ഗുരു

2.ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?
*കെ.പി.കറുപ്പൻ

3.കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?
*രാമപുരത്ത് വാര്യർ

സാഹിത്യകൃതികളിലെ ശ്രീനാരായണ ഗുരു
4.ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ
*ഗുരു

5.ഗുരുദേവനെപ്പറ്റി ‘നാരായണം' എന്ന നോവൽ എഴുതിയത്?
*പെരുമ്പടവം ശ്രീധരൻ

6.ശ്രീനാരായണ ഗുരുവിനെക്കുറിച്ച് 'ഗുരുദേവ കർണ്ണാമൃതം' എന്ന കൃതി രചിച്ചത്?
*കിളിമാനൂർ കേശവൻ

7.'മഹർഷി ശ്രീനാരായണ ഗുരു' എന്ന കൃതി രചിച്ചത്?
*ടി.ഭാസ്കരൻ

8.നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത്?
*എം.കെ. സാനു

വൈകുണ്ഠ സ്വാമികൾ (1809-1851)
9.വൈകുണ്ഠ സ്വാമികൾ ജനിച്ചത്?
*1809 മാർച്ച് 12(സ്വാമിത്തോപ്പ് നാഗർകോവിൽ)

10.വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ?
*പൊന്നു നാടാർ, വെയിലാൾ

11.മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്?
*വൈകുണ്ഠ സ്വാമി

12.വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചത്?
*വൈകുണ്ഠ സ്വാമികൾ

13.വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?
*തൈക്കാട് അയ്യ

14.വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?
*നിഴൽ താങ്കൽ

15.വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്?
*അത്തളവിളൈ (കന്യാകുമാരി)

16.വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത്?
*അയ്യാ വൈകുണ്ഠ സ്വാമികൾ

17.നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യം നടപ്പിലാക്കിയത്?
*വൈകുണ്ഠ സ്വാമികൾ

18.‘വിഷ്ണുവിന്റെ അവതാരമാണ് താനെന്ന്’ സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
*അയ്യാ വൈകുണ്ഠ സ്വാമികൾ

19.സമപാന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?
*വൈകുണ്ഠ സ്വാമികൾ


Rare facts
20.കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ ആരാണ്?
*വൈകുണ്ഠ സ്വാമികൾ

21.സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത്?
*വൈകുണ്ഠ സ്വാമികൾ


സമത്വസമാജം
22.സമത്വസമാജം സ്ഥാപിച്ചത്?
*വൈകുണ്ഠ സ്വാമികൾ

23.സമത്വസമാജം സ്ഥാപിച്ചവർഷം?
*1836

24.കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?
*സമത്വസമാജം

Kerala PSC Part 40 (കേരള നവോത്ഥാനം 6)

$
0
0
1.ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്?
*വൈകുണ്ഠ സ്വാമികൾ

2.സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?
*ശിങ്കാരത്തോപ്പ്

3.5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടിരുന്ന പേര്?
*സീടർ

4.വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?
*വി.എസ്.ഡി.പി(വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണ സഭ)

5.വൈകുണ്ഠ സ്വാമികളുടെ കൃതികൾ?
*അകലത്തിരുട്ട്, അരുൾനുൽ

6.വൈകുണ്ഠ സ്വാമി അന്തരിച്ചത്?
*1851 ജൂൺ 3


അയ്യാവഴി
7.അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്?
*വൈകുണ്ഠ സ്വാമികൾ

8.അയ്യാവഴിയുടെ ചിഹ്നം?
*തീജ്വാല വഹിക്കുന്ന താമര

9.അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്?
*ദച്ചനം (തിരിച്ചന്തൂർ)

10.അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്?
*പതികൾ


PSC ആവർത്തിക്കുന്ന ചോദ്യങ്ങൾ
11.മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്?
*വൈകുണ്ഠ സ്വാമികൾ

12.ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
*വൈകുണ്ഠ സ്വാമികൾ


ആഹ്വാനങ്ങൾ
13.ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ?
*അയ്യാ വൈകുണ്ഠ സ്വാമികൾ

14.കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്?
*വൈകുണ്ഠ സ്വാമികൾ

15.വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്?
*വൈകുണ്ഠ സ്വാമികൾ


വിശേഷണങ്ങൾ
16.തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?
*വൈകുണ്ഠസ്വാമികൾ

17.ബ്രിട്ടീഷ് ഭരണത്തെ 'വെള്ള നീചന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത്?
*വൈകുണ്ഠ സ്വാമികൾ

18.ബ്രിട്ടീഷ് ആധിപത്യത്തെ 'വെളുത്ത പിശാച്' എന്ന് വിശേഷിപ്പിച്ചത്?
*വൈകുണ്ഠ സ്വാമികൾ


തൈക്കാട് അയ്യ (1814-1909)
19.തൈക്കാട് അയ്യാ ജനിച്ച വർഷം?
*1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം)

20.പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്ണകർത്താവ്?
*തൈക്കാട് അയ്യ

21.അയ്യാവിന്റെ പത്നിയുടെ പേര്?
*കമലമ്മാൾ

abstract of brake booster

$
0
0
Hi am Michael i would like to get details on abstract of brake booster. i will like to use it update my knowledge.

Kerala PSC Part 41 (കേരള നവോത്ഥാനം 7)

$
0
0
1.തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യന്മാർ?
*ശീനാരായണ ഗുരു,ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി

2.തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ?
*സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി

3.തൈക്കാട് അയ്യാവിന്റെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?
*സ്വാതി തിരുനാൾ

4.ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്?
*തൈക്കാട് അയ്യാ ഗുരുവിന്റെ

5.'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത്?
*ശ്രീനാരായണ ഗുരു

6.ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജറായി നിയോഗിച്ചത്?
*മഗ്ഗ്രിഗർ

7.തൈക്കാട് അയ്യ സമാധിയായ വർഷം?
*1909 ജൂലൈ 20

8.തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം?
*1984

9.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി?
*ശിവൻ

10.മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം?
*ശൈവപ്രകാശ സഭ (ചാല)

11.തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എടുത്തത്?
*മനോൻമണിയം സുന്ദരൻപിള്ള

12.തൈക്കാട് അയ്യ ചെന്നൈയിലെ അഷ്ടപ്രധാസഭയിലാണ് പ്രഭാഷണങ്ങൾ നടത്തിയിരുന്നത്.


അറിയപ്പെട്ടിരുന്ന പേരുകൾ
13.തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്?
*സുബ്ബരായൻ

14.ശിവരാജയോഗ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
*തൈക്കാട് അയ്യ

15.'ഗുരുവിന്റെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ?
*തൈക്കാട് അയ്യ

16.‘ഹഠയോഗോപദേഷ്ടാ’ എന്നറിയപ്പെടുന്നത്?
*തൈക്കാട് അയ്യ

17.അയ്യാവിന്റെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്?
*സൂപണ്ട് അയ്യ


പ്രധാന രചനകൾ
*രാമായണം പാട്ട്,രാമായണം,ബാലകണ്ഠം,പഴനി വൈഭവം,ബ്രഹ്മോത്തരകാണ്ഡം,ഉജ്ജയിനി മഹാകാളി പഞ്ചരത്നം,ഹനുമാൻ പാമലൈ,എന്റെ കാശിയാത്ര


Info plus
18.തൈക്കാട് അയ്യയുടെ സ്മരണാർത്ഥം അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച സ്ഥലം?
*തിരുവനതപുരം (1943)


ചട്ടമ്പി സ്വാമികൾ (1853-1924)
19.അച്ഛന്റെ പേര് ?
*വാസുദേവൻ നമ്പൂതിരി

20.അമ്മയുടെ പേര് ?
*നങ്ങമ പിള്ള

21.ചട്ടമ്പി സ്വാമിയുടെ ഭവനം?
*ഉള്ളൂർക്കോട്ട് വീട്

22.ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു?
*പേട്ടയിൽ രാമൻ പിള്ള ആശാൻ

23.രാമൻ പിള്ളയാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത് പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു.

Kerala PSC Part 42 (കേരള നവോത്ഥാനം 8)

$
0
0
1.ചട്ടമ്പി സ്വാമികളുടെ ഗുരു?
*തൈക്കാട് അയ്യ സ്വാമികൾ

2.സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു?
*സുബ്ബജടാപാഠികൾ

3.ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
*സ്വാമിനാഥ ദേശികർ

4.ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്?
*എട്ടരയോഗം

5.തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
*ചട്ടമ്പിസ്വാമികൾ

6.ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
*വടിവീശ്വരം

7.ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്?
*തൈക്കാട് അയ്യ

8.‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
*ചട്ടമ്പി സ്വാമികളെ

9.ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
*ചട്ടമ്പി സ്വാമി

10.ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി?
*നവമഞ്ജരി

11.ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ?
*ബോധോശ്വരൻ

12.ചട്ടമ്പി സ്വാമി സമാധിയായത്?
*1924 മെയ് 5

13.ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
*പന്മന

14.ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം?
*ബാലഭട്ടാരക ക്ഷേത്രം


കണ്ടുമുട്ടലുകൾ
15.ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
*1882

16.ചട്ടമ്പി സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?
*1892


അറിയപ്പെടുന്ന പേരുകൾ
17.ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്?
*അയ്യപ്പൻ

18.ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം?
*കുഞ്ഞൻപിള്ള

19.‘ഷൺമുഖദാസൻ' എന്ന പേരിൽ അറിയപ്പെട്ടത്?
*ചട്ടമ്പിസ്വാമികൾ

20.‘സർവ്വ വിദ്യാധിരാജ' എന്ന പേരിൽ അറിയപ്പെട്ടത്?
*ചട്ടമ്പിസ്വാമികൾ

21.ശ്രീ ഭട്ടാരകൻ, ശ്രീ ബാലഭട്ടാരകൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ?
*ചട്ടമ്പിസ്വാമികൾ

22.കഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെടുന്നത്?
*ചട്ടമ്പിസ്വാമികൾ

23.‘കാവിയും കമണ്ഡവുമില്ലാത്ത സന്യാസി’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
*ചട്ടമ്പിസ്വാമികൾ


ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ
*അദ്വൈത ചിന്താ പദ്ധതി,കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ,അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം,ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം,നിജാനന്ദാവിലാസം,വേദാധികാര നിരൂപണം,വേദാന്തസാരം,പ്രാചീന മലയാളം,അദ്വൈതപഞ്ചാരം, സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം


പ്രാചീന മലയാളം
24.പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം?
*പ്രാചീന മലയാളം

25.പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി?
*പ്രാചീന മലയാളം

26.ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി?
*പ്രാചീന മലയാളം
Viewing all 18004 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>